21 April Sunday

സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


പറവൂർ
സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരകമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കെ എം സുധാകരൻ ഓഫീസിനു മുന്നിൽ പതാക ഉയർത്തി. എ പി വർക്കി സ്മാരക ഹാൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവും ടി കെ അബ്ദു സ്മാരക ഹാൾ ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഉദ്ഘാടനം ചെയ്തു.

ഓഫീസിൽ സജ്ജമാക്കിയ കേസരി വായനശാല കെ ചന്ദ്രൻപിള്ളയും സൈമൺ ബ്രിട്ടോ സ‌്ക്വയർ കെ എം സുധാകരനും ഉദ്ഘാടനം ചെയ്തു. നഗരസഭാ ഓഫീസിനു സമീപമുള്ള മുനിസിപ്പൽ പാർക്കിൽ ചേർന്ന പൊതുസമ്മേളനത്തിൽ എസ് ശർമ എംഎൽഎ അധ്യക്ഷനായി. മുഖ്യമന്ത്രി ഉൾപ്പടെ മുഴുവൻ നേതാക്കൾക്കും കൈത്തറിമുണ്ട് നൽകിയാണ് വരവേറ്റത്.
ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, കെ എം സുധാകരൻ, ടി ആർ ബോസ്, കെ എ വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. ഓഫീസ് രൂപകൽപ്പനചെയ്ത് നിർമാണച്ചുമതല നിർവഹിച്ച ബൈജു വിവേകാനന്ദന് ഏരിയ കമ്മിറ്റിയുടെ ഉപഹാരം മുഖ്യമന്തി സമ്മാനിച്ചു. പറവൂർ പ്രസ‌് ക്ലബ്ബിലെ മാധ്യമപ്രവർത്തകനായ വിനോദ് വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം ചടങ്ങിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പെരുമാന്നൂർ നാട്ടുകൂട്ടം കലാകാരന്മാരുടെ നാടൻപാട്ടുകളും ഉണ്ടായി.


പ്രധാന വാർത്തകൾ
 Top