സ്കൂളിന് ബാലസാഹിത്യകൃതികൾ നൽകി
നെടുമ്പാശേരി
കിഴക്കേദേശം എ കെ ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ദേശം ജെബി സ്കൂളിന് ബാലസാഹിത്യകൃതികൾ നൽകി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ സി വത്സല, പ്രധാനാധ്യാപകന്‍ ബിജു ഡിക്കുഞ്ഞയ്‌ക്ക് പുസ്തകങ്ങൾ കൈമാറി. ടി കെ സുബ്രഹ്മണൻ അധ്യക്ഷനായി. ജിതാമോൾ, കെ വി സുരേന്ദ്രൻ, എൻ പരമേശ്വരൻ എന്നിവർ സംസാരിച്ചു. ഇടശേരിയുടെ പൂതപ്പാട്ട്, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ശശികുമാർ പരിചയപ്പെടുത്തി.
0 comments