14 October Monday

ഓണനിലാവുമായി 
അങ്കണവാടി പ്രവർത്തകര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


നെടുമ്പാശേരി
പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ "ഓർമിക്കാൻ ഒരോണം 2024' വിപണന പ്രദർശന മേളയില്‍ രണ്ടാംദിവസം അങ്കണവാടി പ്രവർത്തക സംഗമം "ഓണനിലാവ്' റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ താര സജീവ് അധ്യക്ഷയായി. സിനിമാതാരം സിനോജ് അങ്കമാലി മുഖ്യാതിഥിയായി. പാറക്കടവ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ടി വി പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുനിൽ, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ റോസി ജോഷി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ സി എം വർഗീസ്, സ്ഥിരംസമിതി അധ്യക്ഷരായ ആനി കുഞ്ഞുമോൻ, ഷബീർ അലി, ഐസിഡിഎസ് സൂപ്പർവൈസർ ഡോ. സീന എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ തുടങ്ങിയ വനിതാ വ്യവസായ സംരംഭങ്ങൾക്ക് ഒരു വിപണനവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയിൽ മുപ്പതോളം സ്റ്റാളുകൾ ഉണ്ട്. വയനാടിന് ഒരു കൈത്താങ്ങാകാന്‍ മഞ്ഞാലി എസ്എൻ ജിസ്റ്റിലെ എൻഎസ്എസ് യൂണിറ്റും ഒരു സ്റ്റാളൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top