19 September Thursday

കനിവ് വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


പെരുമ്പാവൂർ
അവിവാഹിതരായ സഹോദരിമാർക്ക് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മറ്റി നിർമിച്ച കനിവ് വീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ സി മോഹനൻ നിർവഹിച്ചു.

പുത്തൻപുര കമലാക്ഷി, ലക്ഷ്മി എന്നിവർക്കാണ് വീട് നിർമിച്ചു നൽകിയത്. കാഞ്ഞിരക്കോട് നാല് സെന്റ് കോളനിയിൽ തകർന്നു വീഴാറായ കുടിലിലായിരുന്നു അറുപതും അമ്പത്തിയഞ്ചും വയസ് പിന്നിട്ട ഇവർ താമസിച്ചിരുന്നത്. ഇവരുടെ ദുരിത ജീവിതം കണ്ടാണ് നാട്ടുകാരുടെ സഹായത്തോടെ പാർട്ടി പ്രവർത്തകർ അടച്ചുറപ്പുള്ള വീട് പണിത് നൽകിയത്. ലോക്കൽ സെക്രട്ടറി പി കെ ശിവദാസ് കൺവീനറും വി പി മാത്യു ചെയർമാനുമായ ഭവന നിർമാണ കമ്മറ്റി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. താക്കോൽദാനച്ചടങ്ങിൽ വി മാത്യു അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി പി എം സലിം, സാജു പോൾ, ബിബിൻ പുനത്തിൽ, കെ വി ബിജു, സന്തോഷ് കുമാർ, ബിജു ജേക്കബ്, ജിബുലാൽ എന്നിവർ സംസാരിച്ചു. പി കെ ശിവദാസ് സ്വാഗതവും എൻ സതീഷ് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top