25 July Sunday

2043 പേർക്ക്‌ മുക്തി, 1596 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


കൊച്ചി
വ്യാഴാഴ്‌ച ജില്ലയിൽ 1596 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 2043 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ പതിമൂന്നായി കുറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,297 ആണ്.വിദേശം/ഇതര സംസ്ഥാനത്തുനിന്നെത്തിയ 23 പേർക്കാണ്‌ രോഗം. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ 1525 പേരാണ്‌. 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 11 ആരോഗ്യപ്രവർത്തകർക്കും 10 അതിഥിത്തൊഴിലാളികൾക്കും രോഗം ബാധിച്ചു. തൃക്കാക്കര–-72, കുട്ടമ്പുഴ–63, തൃപ്പൂണിത്തുറ–60, കുമ്പളങ്ങി–-49, ഫോർട്ട് കൊച്ചി–-38, മുളവുകാട്–-38, എളങ്കുന്നപ്പുഴ–-37, കളമശേരി–-37, പള്ളുരുത്തി–-32, അശമന്നൂർ–-31, ആമ്പല്ലൂർ–-31, ചൂർണിക്കര–-31 എന്നിവയാണ്‌ ഉയർന്ന രോഗബാധയുള്ള സ്ഥലങ്ങൾ.

2009 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4158  പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളർ 48,234 ആണ്. സർക്കാർ, സ്വകാര്യ മേഖലകളിൽനി‌ന്ന്‌ 12,226 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

രണ്ടാംഡോസിനുള്ള 
സ്പോട്ട് വാക്സിനേഷൻ 
തിങ്കളാഴ്ചമുതൽ
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ് നൽകുന്നതിനായുള്ള പ്രത്യേക സ്പോട്ട് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോവാക്സിൻ ആദ്യഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവർക്കും കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവർക്കുമാണ്‌ സ്പോട്ട് വാക്സിനേഷൻ. വാക്സിൻ കേന്ദ്രത്തിൽ ആധാർ കാർ‍ഡ്, ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖ എന്നിവ ഹാജരാക്കണം.

ആദ്യഡോസ് സ്വീകരിക്കാത്ത 60 വയസ്സിനുമുകളിലുള്ളവർ, അതിഥിത്തൊഴിലാളികൾ എന്നിവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്പോട്ട് വാക്സിനേഷനായി പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായോ ആരോഗ്യകേന്ദ്രവുമായോ ഫോണിൽ ബന്ധപ്പെടണം. ഫോൺ: 9072303861, 9072303927.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top