23 January Wednesday

സ‌്കൂളുകളിൽ കൂടിയാട്ടം അവതരണത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


കൊച്ചി
പൗരാണിക നാട്യരൂപമായ കൂടിയാട്ടം സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക‌് പരിചയപ്പെടുത്തുന്ന സംസ്‌കൃതി–-2019ന‌് ജില്ലയിൽ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു.  തുടർന്ന‌് പ്രമുഖ കൂടിയാട്ടം കലാകാരൻ മാർഗി മധുവും സംഘവും കുട്ടികൾക്ക‌് കൂടിയാട്ടം പരിചയപ്പെടുത്തി.  അക്രൂരഗമനം ഇതിഹാസകഥ കൂടിയാട്ടത്തിലെ എല്ലാ ചമയങ്ങളോടുംകൂടി ഡോ. ഇന്ദു ജി അവതരിപ്പിച്ചു.

ഭാരതീയ കലാരൂപങ്ങളും പാരമ്പര്യവും വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മാക്കെ, കൊച്ചിൻ ഷിപ‌്‌യാർഡ്, ജില്ലാ ഭരണകേന്ദ്രം എന്നിവ ജില്ലാ വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുത്ത സർക്കാർ സ്‌കൂളുകളിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. ഷിപ‌്‌യാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ‌് പരിപാടി.

ജില്ലയിലെ 53 സ്‌കൂളുകളിൽ ഫെബ്രുവരി എട്ടുവരെയാണ‌് ശിൽപ്പശാല. ഉഷ നങ്ങ്യാർ, കപില വേണു, സൂരജ് നമ്പ്യാർ, ഇന്ദു ജി നായർ, രജനീഷ് ചാക്യാർ തുടങ്ങിയ പ്രമുഖ കലാകാരന്മാരും പങ്കെടുക്കും.  കലക്ടർ കെ  മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷനായി. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ കുസുമം കെ എസ്, കൊച്ചിൻ ഷിപ‌്‌യാർഡ‌് സിഎസ്ആർ മേധാവി എം ഡി വർഗീസ്, എഇഒ എൻ എക്‌സ് അൻസലാം, ഗവ. ഗേൾസ് സ്‌കൂൾ പ്രധാനാധ്യാപിക പി വി ശൈലജ, സ്പിക് മാക്കെ വളന്റിയർമാരായ വേലായുധക്കുറുപ്പ്, രാമചന്ദ്രമേനോൻ തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top