പറവൂർ
പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ കൃഷിശ്രീ സെന്ററിന്റെ പ്രവർത്തനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ അധ്യക്ഷയായി. ഓണം- പ്രദർശന–-വിപണന മേള ‘പൂവിളി 2024' സംഘടിപ്പിച്ചു. ബ്ലോക്കിനുകീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ കർഷകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനമേള കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ‘ഓർമിക്കാൻ ഒരോണം' ജനപ്രതിനിധിസംഗമം ‘അമ്മാമ്മയും കൊച്ചുമോനും’ ഫെയിം മേരി ജോസഫും ജിൻസണും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാർഷിക സെമിനാർ ആത്മ പ്രോജക്ട് ഡയറക്ടർ ബി ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് പദ്ധതി വിശദീകരിച്ചു. കെ എസ് ഷാജി, എം എസ് രതീഷ്, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, കെ എസ് സനീഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..