16 November Saturday

പണം കള്ളൻ കൊണ്ടുപോയി ; ചിന്നമ്മയ്‌ക്ക്‌ ഓണസമ്മാനമായി ബെന്നിയുടെ ടിവി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


പറവൂർ
ഓണത്തിന്‌ ടെലിവിഷൻ വാങ്ങാനാണ്‌ ചിന്നമ്മ പണം സ്വരുക്കൂട്ടിയത്. പക്ഷേ, പണം കള്ളൻ കൊണ്ടുപോയി. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ്‌ സംഗീതജ്ഞനായ ബെന്നി ചെറിയാൻ ചിന്നമ്മയ്ക്ക് 40 ഇഞ്ചിന്റെ ഒരു കിടിലൻ ടിവി ഓണസമ്മാനമായി നൽകി.

തുരുത്തുമ്മൽ ചിന്നമ്മ (64) ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഇവരുടെ വീട്ടിൽനിന്ന് 15,000 രൂപയും 6 പവനും തിങ്കളാഴ്ച പുലർച്ചെയാണ്‌ മോഷണം പോയത്‌. വീട്ടുജോലിയെടുക്കുന്ന ചിന്നമ്മ ജോലിക്കുപോയ സമയത്താണു കളവുനടന്നത്. തിരിച്ചെത്തി കടയിൽപ്പോയി ടിവി വാങ്ങാനിരുന്നപ്പോഴാണ്‌ പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്‌.

മോഷണം സംബന്ധിച്ച്‌ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിനെത്തുടർന്നാണ്‌ ബെന്നിയും കുടുംബവും ചിന്നമ്മയ്ക്ക്‌ ടിവി വാങ്ങി നൽകിയത്. ചോറ്റാനിക്കരയിലെ കോഡ്സ് അക്കാദമി എന്ന സംഗീതവിദ്യാലയത്തിന്റെ ഉടമയാണ് ബെന്നി. പറവൂർ നഗരസഭ കൗൺസിലർ ലൈജോ ജോൺസന്റെ സാന്നിധ്യത്തിൽ, സംഗീത അധ്യാപികയായ ഭാര്യ ആനി, മകൻ എൽദോ എന്നിവർക്കൊപ്പം ചിന്നമ്മയുടെ വീട്ടിലെത്തിയാണ്‌ ബെന്നി  ടെലിവിഷൻ സമ്മാനിച്ചത്.
 


പ്രധാന വാർത്തകൾ
 Top