19 September Saturday

മൂവാറ്റുപുഴ നഗരസഭ : പ്രകടനപത്രികയിലേക്ക്‌ നിർദേശം നൽകാൻ ഓൺലൈൻ സംവിധാനവുമായി എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


മൂവാറ്റുപുഴ
മുനിസിപ്പൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് മൂവാറ്റുപുഴ  മുനിസിപ്പൽ കമ്മിറ്റിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. ഇതിനായി ഓൺലൈൻ സംവിധാനം സജ്ജീകരിച്ചു. ജനങ്ങൾക്ക് ലിങ്കിൽ കയറി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഓൺലൈൻ സംവിധാനം പി എം ഇസ്മയിൽ ഉദ്‌ഘാടനം ചെയ്‌തു.  യു ആർ ബാബു, എം എ സഹീർ, സിപിഐ എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ സെക്രട്ടറി സജി ജോർജ്, നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കെ എം ദിലീപ് എന്നിവർ പങ്കെടുത്തു. https://tinyurl.com/Muvattupuzha-Online എന്ന ലിങ്കിലാണ് അഭിപ്രായങ്ങൾ എഴുതേണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top