05 August Wednesday

പിവിഎസിൽ കോവിഡ്‌‌ ഒപി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


കൊച്ചി
ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ കോവിഡ് ലക്ഷണമുള്ളവർക്കുള്ള ഒപി പിവിഎസ് ആശുപത്രിയിൽ ആരംഭിക്കും. കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ മന്ത്രി വി എസ് സുനിൽകുമാറും ആശുപത്രി പ്രതിനിധികളും നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് തീരുമാനം.നിലവിൽ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയിരുന്ന വിദഗ്ധ ചികിത്സകൾ ജനറൽ ആശുപത്രിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും ജനറൽ മെഡിസിൻ വിഭാഗവും കോവിഡ് സമ്പർക്കംമൂലം അടച്ചിരുന്നു. ആശുപത്രിയിലെ സ്ഥലപരിമിതിയും രോഗികളുടെ എണ്ണത്തിലെ വർധനയും കണക്കാക്കിയാണ് പുതിയ തീരുമാനം.

ഗുരുതര കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കാണ്‌ പിവിഎസിലെ ഒപി ലഭ്യമാക്കുക. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സയ്‌ക്കായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്കും നെഗറ്റീവ് ആകുന്നവരിൽ വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെ  ജനറൽ ആശുപത്രിയിലേക്കും അയക്കും.

ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി മഹാരാജൻ ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിലുള്ള രോഗികളെ താമസിപ്പിക്കാനുള്ള സൗകര്യം വർധിപ്പിക്കാനും തീരുമാനമായി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top