18 June Friday

കോവിഡ്‌ ഭേദമായവരുടെ വീടുകൾ 
ഡിവൈഎഫ്‌ഐ അണുവിമുക്‌തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


മുളന്തുരുത്തി
പഞ്ചായത്ത് മൂന്നാം വാർഡിലെ കാരക്കാട്ടുകുന്നിൽ കോവിഡ് ഭേദമായി ക്വാറന്റൈൻ പൂർത്തിയായവരുടെ  വീടുകൾ ഡിവൈഎഫ്ഐ അണുവിമുക്തമാക്കി. ഡിവൈഎഫ്ഐ കാരിക്കോട് വെസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ്‌ വി എം സുധീരനാണ് ഇതിന്റെ ജോലികൾ നിർവഹിച്ചത്‌. മൂന്ന് വീടുകളാണ് അണുവിമുക്തമാക്കിയത്. മുളന്തുരുത്തി പഞ്ചായത്തിൽ ആദ്യം കണ്ടെയ്‌ൻമെന്റ്‌ സോൺ ആക്കിയ പ്രദേശങ്ങളിൽ ഒന്നാണ് കാരക്കാട്ടുകുന്ന്. ആദ്യഘട്ടംമുതൽ പ്രതിരോധപ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ രംഗത്തുണ്ടായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ അണുവിമുക്തമാക്കുമെന്ന്  യൂണിറ്റ് സെക്രട്ടറി എം എച്ച് വിഷ്ണു ദാസ് അറിയിച്ചു.

13–--ാം വാർഡിലെ പാൽ സൊസൈറ്റി, നെയ്‌ത്തുശാല, റേഷൻകട, ശ്രീനരസിംഹ സ്വാമി ക്ഷേത്രം, കുരിശുപള്ളികൾ, പെരുമ്പിള്ളി പള്ളി, സാൽവേഷൻ ആർമി ചർച്ച്, ബ്ലോക്ക് ഓഫീസ്, ബസ്‌ സ്റ്റോപ്പുകൾ, കടകൾ, ആശുപത്രി, ഗ്യാസ് എജൻസി എന്നിവിടങ്ങൾ പെരുമ്പിള്ളി സൗത്ത് യൂണിറ്റ് പ്രവർത്തകർ അണുവിമുക്‌തമാക്കി.

പെരുമ്പിള്ളി സൗത്ത് യൂണിറ്റ് സെക്രട്ടറി ബോണി ഫെക്‌സ്‌, വാർഡ്‌ അംഗം ജോയൽ കെ ജോയി, എം കെ ജിലു, കെ ബി അജിത് എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top