08 February Wednesday

കുട്ടികൾക്കൊപ്പം പാട്ടുപാടി കൂട്ടുകൂടി 
ജനമൈത്രി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കൂത്താട്ടുകുളം
സ്റ്റേഷൻ കാണാനെത്തിയ കുട്ടികളെ പാട്ടുംപാടി, മധുരം നൽകി വരവേറ്റ് കൂത്താട്ടുകുളം ജനമൈത്രി പൊലീസ്. കൂത്താട്ടുകുളം ബിആർസി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ ഫീൽഡ് ട്രിപ്പാണ് പൊലീസിന്റെ കരുതലിൽ ആഘോഷമായത്. എസ്ഐ എം പി എബി പാട്ടുപാടി കുട്ടികളെ വരവേറ്റു. പേടിയോടെ വന്ന കുട്ടികളെ അരമണിക്കൂർകൊണ്ട് പൊലീസ് കൂട്ടുകാരാക്കി. സ്റ്റേഷൻ കാണാൻ വന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊലീസുകാരും ചേർന്ന്‌ കലാപരിപാടികളും അവതരിപ്പിച്ചു. എസ്ഐമാരായ എം കെ ജയകുമാർ, വി കെ രതീഷ്, ബിപിസി ബിനോയ് കെ ജോസഫ്, എച്ച്എം ഫോറം സെക്രട്ടറി എ വി മനോജ്, രാഹുൽ സി രാജൻ, ഷൈനി പോൾ തുടങ്ങിയവർ സംസാരിച്ചു.

അരീക്കൽ വെള്ളച്ചാട്ടം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സി ജെ സ്മാരക വായനശാല, ബസ് സ്റ്റാൻഡ്‌, വിളക്കുപള്ളി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. പോസ്റ്റ് മാസ്റ്റർ ജിനീഷ് ജോയ്, ലൈബ്രേറിയൻ എം ആർ ദീപ, വില്ലേജ് ഓഫീസർ സൈജു ജോർജ് തുടങ്ങിയവർ വിശദീകരിച്ചു. ഉച്ചഭക്ഷണത്തിനായി കൂത്താട്ടുകുളം ടൗൺ പള്ളിയിലെത്തിയ കുട്ടികളെ ഫാ. സിറിയക് തടത്തിൽ, ഫാ. ബിനോയ് കിഴക്കേപറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top