21 November Thursday

മാലിന്യം പുറത്തിട്ടാൽ അകത്താകും ; കലക്ടർ ഓർമിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


തൃക്കാക്കര
തേവര പേരണ്ടൂർ കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. നിയമലംഘകർക്ക്‌ ഒരുവർഷം തടവോ, പിഴയോ, പിഴയോടുകൂടിയ തടവോ ശിക്ഷ ലഭിക്കാം.  ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് നടപടി. 2005 ദുരന്തനിവാരണ നിയമത്തിലെ വിവിധ ചട്ടങ്ങൾപ്രകാരം കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും മുനിസിപ്പാലിറ്റി നിയമപ്രകാരവും നടപടിയെടുക്കും.

കനാലിൽ മാലിന്യം വലിച്ചെറിയുന്നതും മലിനജലം ഒഴുക്കുന്നതും കുറ്റകരമാണ്. പൈപ്പിലൂടെ മഴവെള്ളം പൊതു ഓടകളിലേക്കോ വഴിവക്കിലേക്കോ ഒഴുക്കുന്നവർക്കെതിരെയും നടപടിയെടുക്കും. വെള്ളക്കെട്ടും കുടിവെള്ളസ്രോതസ്സുകൾ മലിനമാകുന്നതും തടയാനാണ്  കർശന നടപടി.

ദുരന്തനിവാരണ നിയമത്തിലെ സെക്‌ഷൻ 22 (2) (h) പ്രകാരം ഉത്തരവ് നടപ്പാക്കാൻ കൊച്ചി കോർപറേഷൻ സെക്രട്ടറിയെ അധികാരപ്പെടുത്തി. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കി എല്ലാ മാസവും സെക്രട്ടറി  കലക്ടർക്ക് റിപ്പോർട്ട് നൽകണം.


പ്രധാന വാർത്തകൾ
 Top