പെരുമ്പാവൂർ
പ്രളയ ബാധിത പ്രദേശങ്ങളിൽ ഊർജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗരൂഗരായി എൻജിഒ യൂണിയൻ. പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഒക്കൽ താന്നിപ്പുഴ വൈഎംസിഎ ഹാളിൽ ഒക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് പി വി സുനിജ അധ്യക്ഷയായി. എൻജിഒ യൂണിയൻ പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി ജാസ്മിൻ സ്വാഗതം പറഞ്ഞു. എലിപ്പനി പകർച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ സി എൻ രാധാകൃഷ്ണൻ ക്ലാസ് എടുത്തു. ഒക്കൽ പഞ്ചായത്തിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന ഇടങ്ങളെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അസ്ലം എസ് എ പ്രഭാഷണം നടത്തി.
എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ജോഷി പോൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ചന്ദ്രമതി, എൻ എം രാജേഷ്, കെ സി അനിത, ലിസി ഏലിയാസ്, കെ കെ അനി, കെ പി വിനോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷംന സി എ, മിനി മോൾ എൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ഡോ. ചിത്ര ജെ, ഡോ. നിമ്മി ജി ഒ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ആശാ പ്രവർത്തകർ മേരി ജോസ്, ഡയനി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. തുടർ ക്യാമ്പുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂവപ്പടി പഞ്ചായത്ത്, പൂതൃക്ക പഞ്ചായത്ത്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ കൂടി ക്യാമ്പ് സംഘടിപ്പിക്കും.