19 November Tuesday

മരട്‌ ഫ്ലാറ്റ്‌ : നഷ്‌ടപരിഹാരം മൂന്ന്‌ ദിവസത്തിനകം കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


കൊച്ചി
മരടിലെ ഫ്ലാറ്റുകളിലെ 257 ഉടമകൾക്ക്‌ നഷ്‌ടപരിഹാരമായി നൽകുന്നത്‌ 64.25 കോടി രൂപ. തുക മൂന്ന്‌ ദിവസത്തിനകം ഉടമകൾക്ക്‌ കൈമാറാനും നടപടിയായി.
നഷ്‌ടപരിഹാരത്തിനായി നൽകിയ 26 അപേക്ഷകൾ ജസ്‌റ്റിസ്‌ കെ ബാലകൃഷ്‌ണൻനായർ അധ്യക്ഷനായ കമ്മിറ്റിയുടെ പരിഗണനയിലാണ്‌. രേഖകൾ പരിശോധിച്ച്‌ അവർക്കും നഷ്‌ടപരിഹാരം അനുവദിക്കും. ഒമ്പത്‌ ഫ്ലാറ്റ്‌ ഉടമകൾ അപേക്ഷ നൽകിയെങ്കിലും വസ്‌തു രജിസ്‌റ്റർ ചെയ്‌തിട്ടില്ലാത്തതിനാൽ സമിതി തീരുമാനമെടുത്തില്ല.

ഇവർ ഫ്ലാറ്റ്‌ നിർമാതാക്കളുമായി കരാർ ഒപ്പുവച്ച രേഖ നൽകിയിട്ടുണ്ട്‌. എന്നാൽ ആധാരം രജിസ്‌റ്റർ ചെയ്യാത്തതിനാൽ റവന്യൂ രേഖ ലഭിച്ചിട്ടില്ല. ഇക്കാര്യം ഉടമകൾ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്‌.

ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്റെ നടപടി തുടരുകയാണ്‌. നിയന്ത്രിത സ്‌ഫോടനം നടത്തുന്നത് സംബന്ധിച്ച്‌ സാങ്കേതിക സമിതിയുടെ യോഗം വെള്ളിയാഴ്‌ച ചേരും. സമീപവാസികൾക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെയുള്ള സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ്‌ പൊളിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി ഫ്ലാറ്റുകളുടെ ഭിത്തികളും ജനാലകളും നീക്കുന്നത്‌ തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top