19 November Tuesday

കൊച്ചി ധനുഷ്‌‌കോടി ദേശീയപാത നവീകരണത്തിന് 45 കോടി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


മൂവാറ്റുപുഴ
മൂവാറ്റുപുഴ  മണ്ഡലത്തിലെ കക്കടാശേരിമുതല്‍ കുന്നത്തുനാട് മണ്ഡലത്തിലെ മറ്റക്കുഴിവരെ കൊച്ചി–-ധനുഷ്‌കോടി ദേശീയപാത നവീകരണത്തിന് 45 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു. 25 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിങ്‌ നടത്താനും വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ഓടകള്‍ നിര്‍മിക്കാനും നവീകരിക്കാനും റോഡിന്റെ വശങ്ങൾ കോണ്‍ക്രീറ്റ് ചെയ്യാനും റിഫ്‌ളക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കാനും ദിശാബോര്‍ഡുകൾ, അപകടമുന്നറിയിപ്പ് ബോര്‍ഡുകൾ എന്നിവ  സ്ഥാപിക്കാനുമാണ്‌ തുക അനുവദിച്ചത്. കക്കടാശേരിമുതല്‍ ഇരുമ്പുപാലംവരെ റോഡ് നവീകരണത്തിന് ദേശീയപാത അതോറിറ്റിയില്‍നിന്ന്‌ 52 കോടി രൂപ അനുവദിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top