13 October Sunday

അതിഥിത്തൊഴിലാളികളുടെ കുട്ടികൾ സ്കൂൾമുറ്റത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


നെടുമ്പാശേരി
അത്താണി ഭാഗത്തെ അതിഥിത്തൊഴിലാളികളുടെ സ്കൂളിൽ പോകാതിരുന്ന നാലു കുട്ടികളെ നെടുമ്പാശേരി പഞ്ചായത്തും വനിത–-ശിശു വികസനവകുപ്പും ചേർന്ന് സ്‌കൂളിൽ പ്രവേശിപ്പിച്ചു. തുരുത്തിശേരി എൽപി സ്കൂളിൽ രണ്ടാംക്ലാസിൽ രണ്ടു കുട്ടികളെയും നെടുമ്പാശേരി എംഎഎച്ച്എസിലെ ആറാംക്ലാസിൽ രണ്ടു കുട്ടികളെയുമാണ് പ്രവേശിപ്പിച്ചത്. മതിയായ രേഖകൾ ഇല്ലാതിരുന്ന കുട്ടികൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ഉറപ്പാക്കിയത്. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ബാഗും സംഭാവനയായി ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുനിൽ, വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, ജോബി നെൽക്കര, പി സൗമ്യ, സി എ ഗീത എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top