16 January Saturday

പെരിയാറിലെ വെള്ളത്തിൽ ചെളിയുടെ തോത്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


ആലുവ
പെരിയാറിലെ  ജലനിരപ്പ് വെള്ളിയാഴ്ച നാലടിയിലേറെ ഉയർന്നു. വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടതോടൊപ്പം വെള്ളത്തിൽ ചെളിയുടെ തോതും കൂടിയിട്ടുണ്ട്. ജലശുദ്ധീകരണ  പമ്പ് ചെയ്‌തെടുക്കുന്ന വെള്ളത്തിൽ ചെളിയുടെ തോത് 157 എൻടിയു ആണ്. വ്യാഴാഴ്ച ഇത് 98 ആയിരുന്നു. ചെളിയുടെ തോത് കൂടിയതിനാൽ ജലശുദ്ധീകരണശാലയിൽ ഒരു സമയം ഒരു പമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. ചെളി അധികരിക്കുന്നത് ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തെ ബാധിക്കും.

തുരുത്ത്, പുറയാർ, കിഴക്കേ ദേശം നിവാസികൾ പ്രളയഭീതിയിലാണ്‌. ഒറ്റരാത്രികൊണ്ടുതന്നെ പെരിയാറിലെ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു. ചില ഭാഗങ്ങളിൽ കരകവിയുകയും ഉണ്ടായി. ഇനിയും ജലനിരപ്പുയർന്നാൽ 2018 ലെ പ്രളയം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് തുരുത്ത് നിവാസികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top