വൈപ്പിന്‍ > ട്രോളിങ്നിരോധം പിന്‍വലിച്ചശേഷം ആദ്യമായി കാളമുക്ക് ഹാര്‍ബര്‍ ഉത്സവലഹരിയില്‍. ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോയ ബോട്ടുകളില്‍ ഒരുവിഭാഗം കണവയും കൂന്തലും കിളിമീനും കിനാവള്ളിയുമൊക്കെയായി തിരികെയെത്തിയതോടെ ഹാര്‍ബറുകള്‍ ഉത്സവലഹരിയിലായി. ഒരാഴ്ചമുമ്പ് തീരംവിട്ട ബഹുഭൂരിപക്ഷം ബോട്ടുകളും തിങ്കളാഴ്ച കരയ്ക്കെത്തി. മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ വിലയുള്ള മത്സ്യങ്ങളുമായാണ് മുപ്പതോളം ബോട്ടുകള്‍ അടുത്തത്. ഇതിന്റെ ഇരട്ടിയോളം ബോട്ടുകള്‍ മുനമ്പം ഹാര്‍ബറിലും എത്തി.
എല്ലാത്തരം മത്സ്യങ്ങളുമുണ്ടായെങ്കിലും കണവയ്ക്കായിരുന്നു കൂടുത ല്‍ വില. വലിയതിനു കിലോഗ്രാമിന് 300നും 360നും ഇടയില്‍ വില്‍പ്പന നടന്നു. കൂന്തല്‍ ചെറുതായതിനാല്‍ വില കുറഞ്ഞു. എന്നാല്‍, കിളിമീനിന്റെ ലഭ്യത കുറഞ്ഞതിനാല്‍ ആവശ്യക്കാര്‍കൂടി. ചെറിയ കിളിക്ക് 30 മുതല്‍ 60 രൂപവരെ വിലവന്നു. വലുതിന് 120 രൂപയോളവും.
രണ്ടോ മൂന്നോ ദിവസത്തെ മീന്‍പിടിത്തം കഴിഞ്ഞ് എത്തിയ ബോട്ടുകള്‍ക്ക് ധാരാളം കരിക്കാടി ചെമ്മീന്‍ ലഭിച്ചെങ്കിലും ഇപ്പോള്‍ ലഭ്യത കുറഞ്ഞു. തീരെ ചെറിയ ചെമ്മീന്‍ ആയതിനാല്‍ വിലയും കുറവാണ്.
ബോട്ടുകള്‍ എല്ലാം എത്തിത്തുടങ്ങിയതോടെ കച്ചവടക്കാരും മത്സ്യം കയറ്റുന്ന തൊഴിലാളികളും മറ്റ് അനുബന്ധമേഖലകളും സജീവമായിട്ടുണ്ട്. മൂന്നാഴ്ചയോളം ഹാര്‍ബറുകളില്‍ വന്‍ തിരക്കായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..