20 April Tuesday

ജനവിധി ഇവിടെ ഭദ്രം; ഇനി 26 ദിവസം കാത്തിരിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

എറണാകുളം മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന 
ഗവ . ഗേൾസ് സ്കൂളിലെ സ്ട്രോങ് റൂമിന്  കാവൽ നിൽക്കുന്ന 
കേന്ദ്ര സേനാംഗം


കൊച്ചി
ജില്ലയിലെ 14 മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രങ്ങൾ 13 കേന്ദ്രങ്ങളിലെ പ്രത്യേക സ്‌ട്രോങ്‌റൂമുകളിൽ ഭദ്രം. കനത്ത പൊലീസ്‌ കാവലിലാണ്‌ യന്ത്രങ്ങൾ. റൂറൽ ജില്ലയിൽ ഒമ്പതു ഡിവൈഎസ്‌‌പിമാർ, ഒമ്പത് സർക്കിൾ ഇൻസ്പെക്ടർമാർ, 36 എസ്ഐമാർ, 88 കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 325 ഉദ്യോഗസ്ഥർക്കാണ്‌ സുരക്ഷാ ചുമതല.   കൂടാതെ ക്യാമറാ നിരീക്ഷണത്തിലായിരിക്കും കേന്ദ്രങ്ങൾ. ഉയർന്ന ഉദ്യോഗസ്ഥർ ഇടവിട്ട സമയങ്ങളിൽ പരിശോധനയും നടത്തും.

പെരുമ്പാവൂർ മണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ‌ പെരുമ്പാവൂർ -ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും കളമശേരി മണ്ഡലത്തിലേത്‌- നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ എച്ച്എസിലും പറവൂർ മണ്ഡലത്തിലേത്‌ നോർത്ത് പറവൂർ ഗവ. ബോയ്സ് എച്ച്എസ്എസിലുമാണ്‌ സൂക്ഷിക്കുന്നത്‌. അങ്കമാലി, ആലുവ -മണ്ഡലങ്ങളിലെ യന്ത്രങ്ങൾ ആലുവ യുസി കോളേജിലും വൈപ്പിൻ മണ്ഡലത്തിലേത്‌ -കൊച്ചിൻ കോളേജ് അനക്സിലും സൂക്ഷിക്കുന്നു. കൊച്ചി മണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ- മട്ടാഞ്ചേരി ടിഡിഎച്ച്എസിലാണ്‌.  തൃപ്പൂണിത്തുറയിലേത്‌ എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം മണ്ഡലത്തിലേത്‌ എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിലും  തൃക്കാക്കരയിലേത്‌ -തൃക്കാക്കര ഭാരതമാതാ കോളേജിലുമാണ്‌ സൂക്ഷിച്ചിട്ടുള്ളത്‌. കുന്നത്തുനാട് മണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ- പെരുമ്പാവൂർ ആശ്രമം എച്ച്എസ്എസിലും മൂവാറ്റുപുഴ മണ്ഡലത്തിലേത്‌ - മൂവാറ്റുപുഴ നിർമല എച്ച്എസ്എസിലും പിറവം മണ്ഡലത്തിലേത്‌ -മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലും  കോതമംഗലം  മണ്ഡലത്തിലെ യന്ത്രങ്ങൾ കോതമംഗലം - എംഎ കോളേജിലുമാണ്‌ സൂക്ഷിച്ചിട്ടുള്ളത്‌. മെയ്‌ രണ്ടിന്‌  ഈ കേന്ദ്രങ്ങളിൽത്തന്നെ  വോട്ടെണ്ണും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top