28 May Thursday

പണം പിരിച്ച്‌ കോൺഗ്രസ് നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


ആലങ്ങാട്
കോൺഗ്രസ് ഐ ആലങ്ങാട് മണ്ഡലം സെക്രട്ടറി വേഴപ്പിള്ളി വി എം നസീർ ഫെയ്‌സ്ബുക്ക് പേജിൽ പരസ്യം നൽകി സ്വകാര്യ അക്കൗണ്ടിലേക്ക് പണപ്പിരിവ് നടത്തുന്നതായി പരാതി. രോഗികളെ ആശുപത്രിയിലാക്കാനും അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകാനും സഹായിക്കണമെന്ന അഭ്യർഥനയാണ് പോസ്റ്റിലുള്ളത്.

ആറുപേരെ ആശുപത്രിയിലാക്കിയെന്നും 1000 വീടുകളിൽ ഭക്ഷണമെത്തിക്കാൻ കൂടുതൽ സഹായം വേണമെന്നും  പറയുന്നു. മാർച്ച് 26നും 30നും സ്വന്തം അക്കൗണ്ട് നമ്പറും ബാങ്ക് ശാഖാ വിലാസവും സഹിതമാണ് പോസ്റ്റ്. 2018ലെ മഹാപ്രളയത്തിനും 2019ലെ പ്രളയത്തിലും സമാനമായ പണപ്പിരിവ് നടത്തിയതായി പറയുന്നു. നസീർ വേഴപ്പിള്ളി മുഹമ്മദ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് പണപ്പിരിവ്. കോർപറേഷൻ ബാങ്കിന്റെ പാനായിക്കുളം ശാഖയിലെ 520291023061852 അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് സെക്രട്ടറി എ ആർ രഞ്ജിത് കലക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് ഇയാളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പൊലീസ് പരിശോധിക്കുകയാണ്. അനധികൃത പണപ്പിരിവ് നടത്തിയതിന്‌ ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്നും സിപിഐ എം ആലങ്ങാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി ജെ ഷാജു ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top