കളമശേരി
കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് കിയോസ്‌ക് എക്സിക്യൂട്ടീവായി പിൻവാതിൽ നിയമനം നൽകിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. നിയമനത്തിലെ ക്രമക്കേടിന് കൂട്ടുനിന്ന സെക്രട്ടറിയെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിച്ചത്.
മെഡിക്കൽ കോളേജിൽ ജനന–-മരണ രജിസ്ട്രേഷനുവേണ്ടി കുടുംബശ്രീ ഡാറ്റാ എൻട്രി വിങ്ങിൽനിന്ന് നിയമനം നടത്താനാണ് കൗൺസിൽ തീരുമാനിച്ചത്. നിരവധിപേർ തൊഴിലില്ലാതെ ഈ വിഭാഗത്തിൽ ഉണ്ടെന്നിരിക്കെ, ഇതിലുൾപ്പെടാത്ത എ എൻ രഹ്‌നയെ നിയമിച്ചത് ഗുരുതരവീഴ്ചയാണ്. നിയമന നടപടികൾക്ക് കൗൺസിലിന്റെ അംഗീകാരം തേടാതെ, ഫയൽ യുദ്ധകാലാടിസ്ഥാനത്തിൽ അംഗീകരിച്ച് സെക്രട്ടറി നിയമനം നടത്തി. കളമശേരിയിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാര്യ എന്നതുമാത്രമാണ് രഹ്‌നയെ നിയമിച്ചതിന് മാനദണ്ഡമെന്ന് കളമശേരി ബ്ലോക്ക് പ്രസിഡന്റ് എ കെ സിബിനും സെക്രട്ടറി അമൽ ജോസും ആരോപിച്ചു. പ്രവർത്തകരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..