28 March Tuesday

കുര്യാപ്പാടത്ത് മരുന്ന്‌ 
തളിക്കാൻ ഡ്രോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


മൂവാറ്റുപുഴ
വാളകം പഞ്ചായത്തിലെ കുര്യാപ്പാടം പാടശേഖരത്ത് മരുന്ന്‌ തളിക്കാൻ ഡ്രോൺ എത്തി. മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം കൃഷിഭവനിലെ 30 ഏക്കറുള്ള കുര്യാപ്പാടം പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ അടങ്ങിയ സമ്പൂർണ, സൂഡോമോനസ് എന്നിവ സ്‌പ്രേ ചെയ്തു. സൂക്ഷ്മമൂലകങ്ങളുടെ അഭാവംമൂലം പുതിയ നാമ്പുകളിൽ ഉണ്ടാകുന്ന ഓലകരിച്ചിൽ, ബ്ലാസ്റ്റ്‌ രോഗം, ബാക്ടീരിയൽ ഇലകരിച്ചിൽ എന്നിവ വ്യാപകമായതിനെ തുടർന്നാണ് പാടശേഖരസമിതി ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിച്ചത്. എട്ടു മിനിറ്റിൽ ഒരേക്കർ പാടത്ത് മരുന്ന് തളിക്കാം. കൂലിച്ചെലവും സമയവും കുറച്ച്, കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.

മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോ കെ ചെറിയാൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാറാമ്മ ജോൺ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരിച്ചു. വാളകം കൃഷി ഓഫീസർ വിദ്യ സോമൻ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top