02 October Monday

മണിക്കിണര്‍ പാലം നിര്‍മാണനടപടി 
വേഗത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


കവളങ്ങാട്
പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം നിർമാണത്തിന്റെ തുടർനടപടി വേഗത്തിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ 928 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലത്തിന്റെ നിർമാണത്തിന്‌ റവന്യുവകുപ്പിന്റെ അനുമതിയും കിട്ടിയിട്ടുണ്ട്. പല്ലാരിമംഗലത്തുനിന്ന്‌ സമീപ പഞ്ചായത്തുകളായ കവളങ്ങാട്, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലേക്കും ഇടുക്കി ജില്ലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പാലം സഹായമാകും. സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലം നിർമാണം വേഗത്തിലാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പ് നടപടിക്കായി റവന്യുവകുപ്പിൽനിന്ന്‌ ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് കലക്ടർ സ്‌പെഷ്യൽ തഹസിൽദാർക്ക് തുക കൈമാറിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ നിർമാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top