31 January Tuesday

താലൂക്കാശുപത്രിയിൽ 11.15 കോടി രൂപയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


കോതമംഗലം
കോതമംഗലം താലൂക്കാശുപത്രിയിൽ കിഫ്ബിവഴി 11 കോടി 15 ലക്ഷം രൂപയുടെ വികസനപദ്ധതി‌ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്‌ബിവഴി നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കോതമംഗലം താലൂക്കാശുപത്രിയുടെ വികസനപദ്ധതികൾക്കായി (സിവിൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ മെഡിക്കൽ) ഉപകരണങ്ങൾക്ക്‌ 11 കോടി 15 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രസവാനന്തര വാർഡ്, ഒഫ്താൽമോളജി ഒടി വാർഡ്, വിവിധ വാർഡുകൾ എന്നിവയുടെ നിർമാണം കിഫ്ബിവഴി നടപ്പാക്കും. പദ്ധതിയുടെ ധനാനുമതിക്കായി പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ധനാനുമതി ലഭിക്കുന്നതോടെ ടെൻഡർ ഉൾപ്പെടെയുള്ളവ സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 2.5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഡയാലിസിസ് സെന്റർ കം കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമാണം നടന്നുവരികയാണെന്ന് എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top