വിദ്യാർഥികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായ കായിക അധ്യാപകന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് മുളന്തുരുത്തി.
കായികരംഗത്ത് മികവുപുലർത്തിയ അധ്യാപകനെയാണ് നാടിന് നഷ്ടമായത്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിനും ഉപരിപഠനത്തിനും സഹായമായത് കായികരംഗത്തെ മികവായിരുന്നു.
കായിക അധ്യാപകനായി ജോലി ചെയ്യുമ്പോഴും അവധിദിവസങ്ങളിൽ മറ്റുതൊഴിൽ ചെയ്യാനും വിഷ്‌ണു തയ്യാറായി. സ്കൂളിലെ വിദ്യാർഥിയുടെ വീട്ടിൽ അവധിദിവസം ടൈൽ വിരിക്കാൻ എത്തിയത് ഏവരിലും മതിപ്പുളവാക്കി.
ബേസ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയവയിലെല്ലാം വിഷ്‌ണു പ്രാഗല്‌ഭ്യം തെളിയിച്ചു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും ആഴത്തിൽ അറിവും സമ്പാദിച്ചു. മുമ്പ് വെട്ടിക്കൽ ബസേലിയോസ് സ്കൂളിൽ ജോലി നോക്കിയശേഷം ആലുവയിലെയും പെരുമ്പാവൂരിലെയും സ്‌കൂളുകളിൽ ജോലിചെയ്‌തു. രണ്ടുവർഷംമുമ്പാണ് വെട്ടിക്കൽ സ്കൂളിൽ തിരികെയെത്തിയത്. ശീതളാണ് ഭാര്യ. നയ്നിക ഏക മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..