19 September Saturday

മൺസൂൺ ബമ്പർ റെജിന്

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


പെരുമ്പാവൂർ
കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ അഞ്ച്‌ കോടി കോടനാട് കുറിച്ചിലക്കോട് കിഴക്കാപ്പുറത്തുകുടി റെജിൻ കെ രവിക്ക്‌. ചൊവ്വാഴ്ച നറുക്കെടുത്തെങ്കിലും തനിക്കാണ് ബമ്പറടിച്ചതെന്ന് റെജിൻ വൈകിയാണ് അറിഞ്ഞത്. കനി ഭാഗ്യക്കുറി ഏജൻസിയിൽനിന്ന്‌ എടുത്ത എംഡി 240331 എന്ന ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂർ ശാഖയിൽ നൽകി.

പവർ ലിങ്ക് എൻജിനിയറിങ് എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് റെജിൻ. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള റെജിൻ കഴിഞ്ഞ ഫെബ്രുവരിവരെ കുറിച്ചിലക്കോട് കവലയിൽ മീൻകച്ചവടം നടത്തിയിരുന്നു. ഓടിട്ട ചെറിയ വീട്ടിൽ ഭാര്യ സിബി മകൾ നൈനിക എന്നിവരോടൊപ്പമാണ് താമസം. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമില്ലെങ്കിലും ബമ്പർ ലോട്ടറികൾ എടുക്കാറുണ്ടെന്ന് റെജിൻ പറഞ്ഞു. ബാധ്യതകൾ ഉള്ളത് വീട്ടി നാട്ടുകാർക്കും പ്രയോജനപ്പെടുന്ന സംരംഭം ആരംഭിക്കണമെന്നാണ് റെജിന്റെ ആഗ്രഹം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top