19 September Saturday

നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ കോർപറേഷന്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊച്ചി
നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. കാൽനടയാത്രികർക്ക് തടസ്സം സൃഷ്ടിച്ചാണ് പലയിടത്തും കച്ചവടം നടക്കുന്നതെന്ന്‌ കോടതി പറഞ്ഞു. കോടികൾ ചെലവിട്ടാണ് നടപ്പാത നവീകരിച്ചത്.

ഇതിന്റെ പ്രയോജനം കാൽനടയാത്രികർക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. ചിലവന്നൂർ ബണ്ട് റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനുമുന്നിൽ മീൻകട സ്ഥാപിക്കാനുള്ള കോർപറേഷന്റെ നടപടിക്കെതിരെ സ്ഥലമുടമകൾ സമർപ്പിച്ചഹർജിയാണ് കോടതി പരിഗണിച്ചത്. പൊതുനിരത്തിൽ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും  ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻ പഞ്ചായത്ത് രാജ്- മുനിസിപ്പൽ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

നടപ്പാത നവീകരിക്കാൻ ചെലവിട്ട തുക എത്രയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ഇതിന്റെ ഫയലുകൾ ഹാജരാക്കാനും നഗരസഭയ്ക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്‌മൂലവും സമർപ്പി
ക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top