19 September Thursday

കനിവ്‌ ഭവനം: താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


കോതമംഗലം
സിപിഐ എം കോതമംഗലം വെസ്റ്റ് ലോക്കൽ കമ്മിറ്റി, പാർടിയുടെ ആദ്യകാല പ്രവർത്തകൻ എ എസ് കുഞ്ഞപ്പന് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. ഏരിയ സെക്രട്ടറി ആർ അനിൽകുമാറും ആന്റണി ജോൺ എം എൽഎയും ചേർന്നാണ്‌ വീടിന്റെ താക്കോൽ കുഞ്ഞപ്പന്‌ നൽകിയത്‌. ഏരിയ കമ്മിറ്റി അംഗം സി പി എസ് ബാലൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി പി മൈതീൻഷാ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, സിജു തോമസ്, അംബിക സജി, ഹരി എൻ വൃന്ദാവൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ എം എം നാസർ കുഞ്ഞ്, ടി കെ സന്ദീപ് എന്നിവർ സംസാരിച്ചു. കെ എ നൗഷാദ് നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top