07 June Sunday

കൺട്രോൾ റൂമിലെത്തിയത് 187 ഫോൺ വിളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


കൊച്ചി
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്‌ച 187 ഫോൺ വിളികളാണ് കൺട്രോൾ റൂമിലെത്തിയത്.  പുതുക്കിയ നിരീക്ഷണ കാലാവധി അറിയുന്നതിനായാണ് കൂടുതൽ വിളികളും എത്തിയത്. നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു ഗർഭിണിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയും ജില്ലാ കൺട്രോൾ റൂം വഴി അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തിയെ വീണ് പരിക്കേറ്റതായി അറിയിച്ചതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിലേക്ക്‌ വിളിച്ചത് 23 പേരാണ്‌.  ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 391  പേർക്ക് കൗൺസലിങ് നൽകി. കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിങ്‌ നൽകി.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 85 ഗർഭിണികളുടെ ആരോഗ്യവിവരങ്ങൾ ആരോഗ്യപ്രവർത്തകർ ഫോൺവഴി ശേഖരിച്ച്‌ നിർദേശങ്ങൾ നൽകി. ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽനിന്ന്, നിരീക്ഷണത്തിൽ കഴിയുന്ന 112 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. 


പ്രധാന വാർത്തകൾ
 Top