02 December Friday

സിഐടിയു ജില്ലാ സമ്മേളനം ; സെമിനാറുകൾ ഇന്ന്‌ തുടങ്ങും; പതാകദിനം 10ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


കൊച്ചി
ഒക്ടോബർ 19, 20 തീയതികളിൽ ഏലൂരിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പതാകദിനാചരണം 10ന്‌ നടക്കും. സമ്മേളനത്തിന്‌ മുന്നോടിയായുള്ള സെമിനാറുകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും.

വ്യാഴം പകൽ രണ്ടിന്‌ ‘തൊഴിലെടുക്കുന്ന സ്‌ത്രീകളും ട്രേഡ്‌ യൂണിയനുകളും’  വിഷയത്തിൽ കളമശേരി ടൗൺഹാളിൽ നടക്കുന്ന സെമിനാർ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്യും. 11ന്‌ പറവൂരിൽ ‘അസംഘടിത തൊഴിലാളികളും സാമൂഹ്യസുരക്ഷയും’  വിഷയത്തിൽ നടക്കുന്ന സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.

‘പൊതുമേഖല സ്വകാര്യവൽക്കണവും സമ്പദ്ഘടനയും’ വിഷയത്തിൽ 13ന്‌ തൃപ്പൂണിത്തുറയിൽ നടക്കുന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.  ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം ’ വിഷയത്തിൽ 15ന്‌ എറണാകുളത്ത്‌ നടക്കുന്ന സെമിനാർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top