22 October Tuesday

വില്ലിങ്‌ടൺ ദ്വീപ്‌ സ്‌മാരക സമർപ്പണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


കൊച്ചി
മനുഷ്യ പ്രയത്‌നത്തിന്റെയും എൻജിനിയറിങ്‌ വൈഭവത്തിന്റെയും മങ്ങാത്ത ചരിത്രമായ വില്ലിങ്‌ടൺ ദ്വീപിന്‌ സ്‌മാരകമൊരുങ്ങുന്നു.  ദ്വീപ്‌ നിർമിക്കാൻ നിർണായക പങ്കുവഹിച്ച ‘ലോർഡ്‌ വില്ലിങ്‌ടൺ’ മണ്ണുമാന്തി കപ്പലിൽ ഉപയോഗിച്ച നങ്കൂരമാണ്‌ സ്‌മാരകമാക്കുന്നത്‌.

സർ റോബർട്ട്‌ ബ്രിസ്‌റ്റോയുടെ നേതൃത്വത്തിലാണ്‌ 3.2 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ദ്വീപ്‌ നിർമിച്ചത്‌. ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ കൊച്ചി മർച്ചന്റ്‌ നേവി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ സ്‌മാരകം നാടിന്‌ സമർപ്പിക്കും. ശിൽപ്പി മരപ്രഭു രാമചന്ദ്രനാണ്‌  15 അടി കരിങ്കൽപാളിയിൽ സ്‌മാരകം സ്ഥാപിക്കാനുള്ള അടിത്തറ തീർത്തത്‌.


പ്രധാന വാർത്തകൾ
 Top