23 September Wednesday

വഞ്ചി മറിഞ്ഞു ; 3 മത്സ്യത്തൊഴിലാളികളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

വഞ്ചി മറിഞ്ഞ്‌ കാണാതായവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുന്നു


വൈപ്പിൻ
ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുംപെട്ട്‌ വഞ്ചി മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. ഒരാൾ രക്ഷപ്പെട്ടു. എളങ്കുന്നപ്പുഴ അടിമക്കണ്ടത്തിൽ സിദ്ധാർഥൻ (53), ഭാര്യാസഹോദരൻ നായരമ്പലം കടുവങ്കശേരി സന്തോഷ് (50), പച്ചാളം ഷണ്മുഖപുരം കാരക്കാട്ട് പറമ്പിൽ സജീവൻ (56) എന്നിവരെയാണ് കാണാതായത്.

രണ്ടു വഞ്ചി കളിലായി എളങ്കുന്നപ്പുഴ കിഴക്ക് വീരൻപുഴയിൽ ഊന്നിവല കെട്ടാൻ പോയതായിരുന്നു. സജീവനൊപ്പം വഞ്ചിയിലുണ്ടായിരുന്ന കർത്തേടം തറേപറമ്പിൽ സാജു കയറിലും അടക്കാമരത്തിലും പിടിച്ചുകിടന്നതിനാൽ രക്ഷപ്പെട്ടു. പുലർച്ചെ മൂന്നിന് ചെറുമുളവുകാടിനു സമീപമായിരുന്നു അപകടം. അമ്മാവന്റെ വീട്ടിൽ താമസിച്ച്‌ പണിക്കുപോകുകയായിരുന്നു സജീവൻ. കാറ്റ് ശക്തമായി വീശിയതോടെ വഞ്ചിയിൽ വെള്ളംകയറി മുങ്ങുകയാ
യിരുന്നു.

വെള്ളത്തിൽ വീണ നാലുപേരും തുഴഞ്ഞുനീങ്ങിയെങ്കിലും സാജുവിനു മാത്രമേ കയറിൽ പിടിച്ചുകിടക്കാനായുള്ളു. മുക്കാൽ മണിക്കൂറിനുശേഷം കാറ്റ് അവസാനിച്ചതോടെ വേറൊരു വഞ്ചിയിൽ രക്ഷപ്പെട്ട സാജു പറഞ്ഞാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെമുതൽ ഫയർഫോഴ്സിന്റെ രണ്ടു സംഘവും പൊലീസും നാട്ടുകാരും വൈകിട്ട്‌ നേവിയും തെരച്ചിൽ നടത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top