19 September Thursday

ബില്ലുകൾ പാസാക്കണം: കർഷകസംഘം നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


കൊച്ചി
അഖിലേന്ത്യാ കിസാൻസഭയുടെ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച ബില്ലുകൾ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘം ജില്ലാ കലക്ടർക്ക്‌ നിവേദനം നൽകി. കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായവില ലഭിക്കാനുള്ള അവകാശം ഉറപ്പാക്കൽ ബിൽ, കർഷകന്റെ കടബാധ്യത മുക്തി ബിൽ എന്നിവയാണ്‌ കഴിഞ്ഞവർഷം കിസാൻസഭ പാർലമെന്റിൽ അവതരിപ്പിച്ചത്‌. ജില്ലാ കേന്ദ്രങ്ങൾവഴി രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ കലക്ടർക്ക്‌ സമർപ്പിച്ചത്‌.

കലക്ടർ എസ്‌ സുഹാസിന്‌ നൽകാനായി നിവേദനം എഡിഎം കെ ചന്ദ്രശേഖരൻനായരെ ഏൽപ്പിച്ചു. കാർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഗോപി കോട്ടമുറക്കലിന്റെ നേതൃത്വത്തിലാണ്‌ നിവേദകസംഘം എത്തിയത്‌. കർഷകസംഘം നേതാക്കളായ ടി കെ മോഹനൻ, കെ വി ഏലിയാസ്‌, പി കെ സോമൻ, കെ എൻ രാധാകൃഷ്‌ണൻ, പ്രൊഫ. രമാകാന്തൻ എന്നിവരും ഒപ്പമുണ്ടായി.


പ്രധാന വാർത്തകൾ
 Top