തൃപ്പൂണിത്തുറ
ഗവ. ഗേൾസ് ഹൈസ്കൂളിൽ ദേശാഭിമാനി എന്റെ പത്രം പദ്ധതിക്ക് തുടക്കമായി. സിപിഐ എം ഏരിയ കമ്മിറ്റി സ്പോൺസർ ചെയ്ത പത്രം സ്കൂൾ അസംബ്ലിയിൽ പാർടി ജില്ലാ കമ്മിറ്റിയംഗം സി എൻ സുന്ദരൻ വിദ്യാർഥികൾക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി വാസുദേവൻ, നഗരസാഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി, ഹെഡ്മിസ്ട്രസ് എ ആരിഫ, പിടിഎ പ്രസിഡന്റ് പി വി ചന്ദ്രബോസ്, കെ എസ് ജലജ, അഡ്വ. എസ് മധുസൂദനൻ, രാഗേഷ് പൈ, പി സുരേന്ദ്രൻ, കെ കെ കിഷോർ, എം ജെ ബാബു എന്നിവർ സംസാരിച്ചു