27 September Wednesday

വൃക്ഷത്തൈകൾ നട്ട്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കൊച്ചി
ഡിവൈഎഫ്ഐ പരിസ്ഥിതിദിനത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കളമശേരിയിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അനീഷ് എം മാത്യു മൂവാറ്റുപുഴയിലും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ പറവൂരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ ആദർശ് വൈപ്പിനിലും ബിബിൻ വർഗീസ് അങ്കമാലിയിലും കെ പി ജയകുമാർ കോതമംഗലത്തും നിഖിൽ ബാബു പെരുമ്പാവൂരിലും ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി കിരൺരാജ്, കോലഞ്ചേരിയിൽ സെക്രട്ടറിയറ്റ്‌ അംഗം ടി എ അബ്ദുൾ സമദ്‌, കവളങ്ങാട്ട്‌ ജില്ലാ കമ്മിറ്റി അംഗം അഭിലാഷ്‌ രാജ്, എറണാകുളത്ത്‌ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, പള്ളുരുത്തിയിൽ സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റർ, കൂത്താട്ടുകുളത്ത്‌ പി ബി രതീഷ്, ആലുവയിൽ എ പി ഉദയകുമാർ, കൊച്ചിയിൽ ഏരിയ കമ്മിറ്റി അംഗം പി ജെ വിജയൻ, തൃക്കാക്കരയിൽ വി പി ചന്ദ്രൻ എന്നിവരും ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‌ കടൽത്തീരങ്ങളിലെയും പുഴയോരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും ബിന്നുകൾ സ്ഥാപിക്കാനും ബസ് കാത്തിരുപ്പുകേന്ദ്രം നിർമിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top