07 July Tuesday

കൈകോർത്ത്‌ യുവാക്കളും വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


കൊച്ചി
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും വൃക്ഷത്തൈകൾ നട്ടു. നന്മയുടെ തൈ നടാം എന്ന മുദ്രാവാക്യവുമായാണ്‌ ഡിവൈഎഫ്‌ഐ ഇത്തവണ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്‌. ജില്ലാതല ഉദ്ഘാടനം തലക്കോട്ടിൽ പുളിത്തൈ നട്ട്‌ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്‌ പങ്കെടുത്തു. ജില്ലയിൽ 25,000 ഫലവൃക്ഷത്തൈകളാണ് ഡിവൈഎഫ്‌ഐ നടുക.
മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ 2000 ഫലവൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്‌ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ് നിർവഹിച്ചു. പെരുമ്പാവൂരിൽ ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്, എറണാകുളത്ത്‌ സോളമൻ സിജു, ആലുവയിൽ എൽ ആദർശ്, തൃപ്പൂണിത്തുറയിൽ എം സ്വരാജ് എംഎൽഎ, പള്ളുരുത്തിയിൽ- ജോൺ ഫെർണാണ്ടസ് എംഎൽഎ, അങ്കമാലിയിൽ അഡ്വ. ബിബിൻ വർഗീസ്, കാലടിയിൽ ആർ അനീഷ്, കോലഞ്ചേരിയിൽ ടി എ അബ്ദുൾ സമദ്, വൈറ്റിലയിൽ ആർ രതീഷ് എന്നിവർ ഉദ്‌ഘാടനം ചെയ്തു.


 

പഠിക്കാം പ്രകൃതിയോടൊപ്പം പടുത്തുയർത്താം കാർഷികസംസ്കാരം എന്ന മുദ്രാവാക്യവുമായാണ്‌ എസ്‌എഫ്‌ഐ ദിനാഘോഷം സംഘടിപ്പിച്ചത്‌. അഞ്ചുമുതൽ 12 വരെ പരിസ്ഥിതിവാരമായും ആചരിക്കും. ജില്ലാതല ഉദ്ഘാടനം പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് നിർവഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി എം അർഷോ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി അഭിജിത്, എം നവ്യ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി അനന്തു, വിനിൽ രാജ്, അക്ഷയ് വിജയൻ, എൽദോസ് എം ജേക്കബ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 20 ഏരിയ കേന്ദ്രങ്ങളിലും നടീൽ ഉദ്ഘാടനം നടന്നു. 25,000 വൃക്ഷത്തൈകളാണ് ജില്ലയിലാകെ എസ്‌എഫ്‌ഐ നടുക. കൂടാതെ മഴക്കുഴിനിർമാണവും പരിസരശുചീകരണവും കൃഷിയും ഉൾപ്പെടെയാണ്‌ ഒരാഴ്ചക്കാലം സംഘടിപ്പിക്കുക.


പ്രധാന വാർത്തകൾ
 Top