Deshabhimani

സൂപ്പർക്രോസ് ബൈക്ക് റേസ്: 
റയാൻ ഹെയ്‌ഗ്‌ 
ചാമ്പ്യൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:41 AM | 0 min read


കൊച്ചി
നാഷണൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പിന്റെ എസ്എക്സ് 2 വിഭാഗത്തിൽ ഫോർട്ട് കൊച്ചി സ്വദേശി റയാൻ ഹെയ്‌ഗ്‌ ചാമ്പ്യനായി. ഏലൂരിലെ ഫാക്ട്‌ വളപ്പിൽ ഒരുക്കിയ വിശാലമായ സൂപ്പർക്രോസ്‌ ട്രാക്കിലായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ആദ്യമായാണ് നാഷണൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ് കേരളത്തിൽ നടത്തിയത്.
നാസിക്, ഭോപ്പാൽ, പുണെ, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന റൗണ്ടുകളിൽ വിജയിച്ചവരാണ് ഫൈനലിൽ മാറ്റുരച്ചത്. റയാൻ ഹെയ്‌ഗിന്റെ സ്‌പോൺസർ ബാൻഡിഡോസ് മോട്ടോർ സ്പോർട്സാണ്.

കൊച്ചിയിലെ ഫൈനലിന് ഇരുപതിനായിരത്തിലേറെപേർ സാക്ഷ്യംവഹിച്ചു. ബാൻഡിഡോസ് മോട്ടോർ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ പ്രമോട്ടറായ ഗോഡ്സ്പീഡിന്റെയും കെഎംഎയുടെയും സഹകരണത്തോടെയാണ് രാജ്യത്തെ ഒന്നാംനിര റേസിങ്‌ ചാമ്പ്യൻഷിപ്പായ നാഷണൽ സൂപ്പർക്രോസ് ബൈക്ക് റേസ് സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home