Deshabhimani

വയോജനങ്ങളെ ചേർത്തുപിടിച്ച്‌ കൊച്ചി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:40 AM | 0 min read


കൊച്ചി
വയോജന സൗഹൃദ കൊച്ചിയുടെ വാർഷികാഘോഷം ‘സൗഹൃദം കൊച്ചി 2024’ പരിപാടി സംഘടിപ്പിച്ചു. മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ അധ്യക്ഷയായി.

‘മാജിക്സ്’ സന്നദ്ധ സംഘടന, സിഡാക്‌ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടി നടത്തിയത്. ഡോ. പ്രവീൺ ജി പൈ  റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോമൺവെൽത്ത് രാജ്യങ്ങളിലെ വയോജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കോമൺഎയ്ജ്' യുകെ,  ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള  പ്രതിനിധികളായ ആൻഡ്രൂ ലാർപെന്റ്‌, മൻസൂർ ദലാൽ, ഫെമദ ഷമേൻ, ഡോ. രേണു വർഗീസ് എന്നിവർ  മാനിഫെസ്റ്റോ സമർപ്പണം നടത്തി. രായമംഗലം പഞ്ചായത്തിലെ വയോജനങ്ങളും ജയ്ഭാരത് കോളേജിലെ സോഷ്യൽവർക്ക് വിദ്യാർഥികളും നാടൻപാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു. കൊച്ചിൻ കോർപറേഷൻ, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ എന്നിവിടങ്ങളിലെ വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

ഡിസിപി കെ എസ്‌ സുദർശൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി ആർ റെനീഷ്, കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ. ഡോ. ചെറിയാൻ കുനിയന്തോടത്ത്, ഡോ. ഷാരോൺ തോമസ്, ഹിമാൻശു ജയിൻ, പിന്റോ സൈമൺ, സുധ ദിലീപ് കുമാർ, കെ എ അലി അക്ബർ, രംഗദാസ പ്രഭു, എ എം കരീം, കൊച്ചിൻ മൻസൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home