10 October Thursday

ആലുവ റെയിൽവേ സ്‌റ്റേഷൻ പടിഞ്ഞാറൻ 
കവാടത്തിന്‌ ഡിപിആർ ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


ആലുവ
അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി ആലുവ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടം നിർമിക്കുന്നതിന് വിശദ പദ്ധതിരേഖ (ഡിപിആർ) ഉടൻ തയ്യാറാക്കാൻ റെയിൽവേ സ്റ്റേഷനിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. സ്ഥലപരിശോധനയും നടത്തി. ഡിപിആർ ലഭിക്കുന്നമുറയ്‌ക്ക് തുടർനടപടിയെടുക്കും. ആലുവ സ്റ്റേഷന്റെ തെക്കുഭാഗത്ത് ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കും.

നിലവിലുള്ള ലിഫ്റ്റും എസ്കലേറ്ററും 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. പാർക്കിങ്‌ സൗകര്യത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ പ്രധാന കവാടത്തിനോട് ചേർന്ന് ബഹുനിലസംവിധാനം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു. ബെന്നി ബെഹനാൻ എംപി അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എം ആർ വിജി, എറണാകുളം ഏരിയ മാനേജർ പ്രമോദ് ഷേണായി, ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top