24 October Thursday

പൊരുതി നേടിയ പെൻഷന്റെ ആദ്യഗഡു ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


കളമശേരി
മിൽമയിൽനിന്ന് വിരമിച്ച ഫസലുദ്ദീൻ കോടതിയിൽ കേസ് നടത്തി നേടിയ ഹയർ പെൻഷൻ തുകയുടെ ആദ്യ ഗഡു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 35 വർഷത്തെ സേവനത്തിന് ശേഷം 2017ലാണ് കളമശേരി കൂനംതൈ പുളിമൂട്ടിൽ ഫസലുദ്ദീൻ മിൽമയിൽനിന്ന് വിരമിച്ചത്. മുമ്പ് വിരമിച്ചവർ ഹയർ പെൻഷനുവേണ്ടി 2014ൽ  നൽകിയ കേസിൽ ഫസലുദ്ദീനും കക്ഷി ചേർന്നിരുന്നു. 2018ൽ അനുകൂല വിധി വന്നെങ്കിലും മാനേജ്മെന്റ് അപ്പീലുമായി സുപ്രീംകോടതിവരെ പോയി. അവിടെയും ഫസലുദ്ദീന്‌ അനുകൂലമായി വിധി.

എന്നാൽ പെൻഷൻ അനുവദിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. തുടർന്ന് കോടതിയലക്ഷ്യമുന്നയിച്ച് ഹൈക്കോടതിയിൽ കേസ് നൽകി വിധി വന്ന ശേഷമാണ് പെൻഷൻ അനുവദിക്കാൻ മാനേജ്മെന്റ് തയ്യാറായത്. ഒന്നിന് പെൻഷൻ തുക ലഭിച്ച ഉടൻ ആദ്യ ഗഡു 22,805 രൂപ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് വഴി ഫസലുദ്ദീൻ സംഭാവന നൽകി. ദുരിതാശ്വാസത്തിനായി   കടയിലെ വസ്‌ത്രങ്ങൾ നൽകിയ ഫുട്പാത്ത് കച്ചവടക്കാരനായ നൗഷാദിന്റെ പ്രവൃത്തിയാണ്‌ പ്രചോദനമായതെന്നും ഫസലുദ്ദീൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top