04 October Wednesday

ഖാദിത്തൊഴിലാളികളുടെ മിനിമം വേതനം 
ഉടൻ നൽകും: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


പറവൂർ
ഖാദിത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉൾപ്പെടെ ഓണത്തിനുമുമ്പ് നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസും ചേർന്നു നടത്തുന്ന ‘ഓണം ഖാദി മേള - 2022’ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഖാദി മേഖലയിൽ നവീകരണം നടപ്പാക്കിവരികയാണ്‌. ഗുണമേന്മയുള്ള ഖാദിവസ്ത്രങ്ങൾ വിപണിയിൽ എത്തിക്കും. സാമൂഹിക സംഘടനകളുടെ സഹായത്തോടെ ഖാദിപ്രസ്ഥാനം ജനകീയമാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും പി ജയരാജൻ പറഞ്ഞു. 

എസ്എൻഡിപി താലൂക്ക് യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി.  എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഹരി വിജയൻ ആദ്യവിൽപ്പന നടത്തി. സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ നിർവഹിച്ചു.  കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷ സോണി കോമത്ത്‌ ഡിസൈൻ വസ്‌ത്രങ്ങൾ പുറത്തിറക്കി.

ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ ആദ്യവിൽപ്പന അൽഷറഫ് ജുമാമസ്ജിദ് സെക്രട്ടറി ഇബ്രാഹിം കാക്സണും സിൽക്ക് വസ്ത്രങ്ങളുടെ ആദ്യവിൽപ്പന സെന്റ് തോമസ് യാക്കോബായ പള്ളി മാനേജർ  ഇ ജെ ജോൺസനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി എൻ രാധാകൃഷ്ണൻ, കെ പി ഗോപാലപൊതുവാൾ, പ്രോജക്ട് ഓഫീസർ പി അഷിത, വി ഹരികുമാർ എന്നിവർ സംസാരിച്ചു. പറവൂർ, പെരുമ്പാവൂർ കലൂർ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിൽനിന്ന്‌ പൊതുജനങ്ങൾക്കു 30 ശതമാനംവരെ സർക്കാർ റിബേറ്റിൽ ഉൽപ്പന്നങ്ങൾ വാങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top