11 August Thursday

പ്ലസ്‌വണ്‍ ആദ്യ അലോട്ട്മെന്റ്‌ : പ്രവേശനയോ​ഗ്യത 
നേടിയത് 20,147 പേർ

എ എസ് ജിബിനUpdated: Friday Aug 5, 2022


കൊച്ചി
പ്ലസ്‌വൺ ആദ്യ അലോട്ട്മെന്റ്‌ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ സ്കൂളുകളിലേക്ക് പ്രവേശനയോ​ഗ്യത നേടിയത് 20,147 കുട്ടികൾ. പ്ലസ്‌വൺ ഏകജാലക സംവിധാനത്തിലൂടെ 24,345 സീറ്റിലേക്കാണ് പ്രവേശനം നൽകുന്നത്. ആദ്യ അലോട്ട്മെന്റ്‌ പട്ടിക പ്രസിദ്ധീകരിച്ചശേഷം ഇതിൽ 4,198 സീറ്റിൽ ഒഴിവുണ്ട്. ജനറൽ (12,642), ഈഴവ (968), വിശ്വകർമ (196) എന്നീ വിഭാ​ഗങ്ങൾക്കുള്ള മുഴുവൻ സീറ്റിലും അലോട്ട്മെന്റ്‌ അനുവദിച്ചു.

എസ്‌സി വിഭാ​ഗത്തിന് 3,758 സീറ്റുള്ളതിൽ 3,087 സീറ്റിൽ അലോട്ട്മെന്റ്‌ അനുവദിച്ചു. 671 സീറ്റ് ഒഴിവുണ്ട്. എസ്ടി വിഭാ​ഗത്തിനുള്ള 2,662 സീറ്റിൽ 221ൽ അലോട്ട്മെന്റ്‌ അനുവദിച്ചു. 2,441 സീറ്റ് ഒഴിവുണ്ട്. മുസ്ലിം വിഭാ​ഗത്തിനുള്ള 778 സീറ്റിൽ 768ലും എൽഎസ്എ വിഭാഗത്തിനുള്ള 386ൽ 377ലും ക്രിസ്ത്യൻ ഒബിസിയിൽ 169ൽ 165ലും അലോട്ട്മെന്റ്‌ അനുവദിച്ചു. ഹിന്ദു ഒബിസിയിൽ 386 സീറ്റിൽ 377ലും ധീവര വിഭാ​ഗത്തിൽ 196 സീറ്റിൽ 153ലും കു‍ഡുംബി വിഭാഗത്തിൽ 196 സീറ്റിൽ 110ലും കുശവ വിഭാ​ഗത്തിൽ 169 സീറ്റിൽ 70ലും അലോട്ട്മെന്റ്‌ അനുവദിച്ചു. 

കാഴ്ചപരിമിതിയുള്ളവർക്കായി 65 സീറ്റുണ്ട്. ഇതിൽ 12 സീറ്റിലേക്ക് അലോട്ട്മെന്റ്‌ അനുവദിച്ചു. 53 സീറ്റ് ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്കായി 637 സീറ്റുള്ളതിൽ 325 സീറ്റിൽ അലോട്ട്മെന്റ്‌ അനുവദിച്ചു. 312 സീറ്റ്‌ ഒഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിൽ 623 സീറ്റുണ്ട്. 247 പേരാണ് അപേക്ഷിച്ചത്. 226 സീറ്റിൽ അലോട്ട്മെന്റ്‌ അനുവദിച്ചു. 397 സീറ്റ് ഒഴിവുണ്ടെങ്കിലും 21 പേർക്കുമാത്രമാണ് ഇനി സീറ്റ് ലഭിക്കാനുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി 1164 സീറ്റുണ്ട്. 676 സീറ്റിൽ അലോട്ട്മെന്റ്‌ അനുവദിച്ചു. 488 സീറ്റ് ഒഴിവുണ്ട്.

പ്ലസ്‌വൺ പ്രവേശനത്തിന്‌ അപേക്ഷ നൽകിയത് 38,709 പേരാണ്‌. മാനേജ്മെന്റ്‌ സീറ്റും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റും ഉൾപ്പെടെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാ​ഗങ്ങളിലായി 38,515 സീറ്റുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top