26 September Saturday

ക്ഷീരകർഷകരുടെ തുക വകമാറ്റി ; അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


മൂവാറ്റുപുഴ
ക്ഷീരകര്‍ഷകര്‍ക്ക്  വകയിരുത്തിയ 24 ലക്ഷം രൂപ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വകമാറ്റിയതിനെതിരെ അംഗങ്ങള്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അംഗങ്ങളായ ടി എം ഹാരീസ്, ഒ സി ഏലിയാസ്, സ്മിത സിജു, അഡ്വ. ചിന്നമ്മ ഷൈന്‍ എന്നിവരാണ് ഉപരോധിച്ചത്.  

മൂവാറ്റുപുഴ ബ്ലോക്കില്‍ വര്‍ഷങ്ങളായി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായം ബ്ലോക്ക് പഞ്ചായത്ത്  ഏകപക്ഷീയമായി വകമാറ്റുകയായിരുന്നു. 2020 –-21 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച തുക ഏതാനും ഡിവിഷനുകളിലേക്കുമാത്രമായി നൽകി. കമ്മിറ്റിയുടെ ചര്‍ച്ച കൂടാതെ ചില കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നാണ് തുക വകമാറ്റിയതെന്ന് സമരംചെയ്‌തവർ ആരോപിച്ചു.  
ജില്ലയിലെ മറ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ തുക വര്‍ധിപ്പിച്ച്‌ വിതരണം ചെയ്‌തപ്പോൾ  മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തുക പൂര്‍ണമായി വകമാറ്റി. ഇത് ക്ഷീരകര്‍ഷകർക്ക് തിരിച്ചടിയായി. അടിയന്തരമായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തുക വകമാറ്റിയത് പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top