18 September Wednesday

ഊരുകൾക്ക്‌ ആശ്രയമായി ‘ഊര്‌’

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കോതമംഗലം
ജില്ലയിലെ ആദിവാസി ഊരുകളിൽ ആരോഗ്യസംരക്ഷണത്തിനായി ‘ഊര്’ ആശാ പദ്ധതി തുടങ്ങി. മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.

തെരഞ്ഞെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി ഊരുകളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുക്കയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി 19 ഊര് ആശാ പ്രവർത്തകരെ തെരഞ്ഞെടുത്തു. ഇവർക്ക്‌ സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. മെഡിസിൻ കിറ്റ്‌, വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, രേഖകൾ സൂക്ഷിക്കുന്നതിന്‌ ഷെൽഫ് എന്നിവ നൽകി.

ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ്, മഞ്ജു സിജു, ഡോ. എൻ യു അഞ്ജലി, റഷീദ സലിം, സന്ധ്യ ലാലു, നിർമല മോഹൻ, പി കെ മൊയ്തു, ആർ അനിൽകുമാർ, കെ എം പരീത്, സൗമ്യ ശശി, റെജി ജോസ്, പ്രിൻസി എൽദോസ്, കെ എ നൗഷാദ്, കെ വി തോമസ്, ഡോ. മാത്യൂസ് നമ്പേലി, ഡോ. എസ് ശ്രീദേവി, ഡോ. സിനി ഐസക്‌ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top