14 May Friday

നിയന്ത്രണങ്ങൾ കടുപ്പിച്ചു; നിരത്തുകളൊഴിയുന്നു ; 249 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാലാരിവട്ടത്ത് പൊലീസ് വാഹനപരിശോധന നടത്തുന്നു


കൊച്ചി
കോവിഡ്‌ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരത്തിലും ഗ്രാമങ്ങളിലും നിരത്തുകളിൽ ആളൊഴിഞ്ഞു. വാരാന്ത്യ ലോക്ക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളുമായി വ്യാപാരികളും സ്വകാര്യസ്ഥാപനങ്ങളും സഹകരിച്ചതോടെ തിങ്കളാഴ്‌ചയും തിരക്കുകുറഞ്ഞു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‌ ജില്ലയിലാകെ 249 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു.

മരുന്നുകടകൾ, പച്ചക്കറി, മത്സ്യ മാംസ വിൽപ്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, പലചരക്ക്‌ കടകൾ എന്നിവയാണ്‌ തുറന്നത്‌. ഹോട്ടലുകളിൽ ഭക്ഷണം പാഴ്‌സലായാണ്‌ നൽകുന്നത്‌. വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ്‌ ആളുകളെ പ്രവേശിപ്പിക്കുന്നത്‌. യാത്രക്കാരെ നിർത്തിയുള്ള ബസ്‌ സർവീസുണ്ടായില്ല.

നഗരത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച 64 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. 455 പേർക്ക്‌ കോടതിയിൽ പിഴയടയ്‌ക്കാൻ നോട്ടീസ്‌ നൽകി. സാമൂഹ്യ അകലം പാലിക്കാത്ത 1042 പേർക്കെതിരെ കേസെടുത്തു. 13,979 പേർക്ക്‌ താക്കീത്‌ നൽകി. ആവശ്യമില്ലാതെ യാത്ര  ചെയ്യുന്നവരെ കണ്ടെത്താൻ വാഹന പരിശോധനയും ശക്തമാക്കി. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലുള്ളവർക്ക്‌ മരുന്നും മറ്റ്‌ അവശ്യവസ്‌തുക്കളും ജനമൈത്രി പൊലീസ്‌ എത്തിക്കുന്നുണ്ട്‌.

റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലും പരിശോധന ശക്തമാക്കി. നിയന്ത്രണങ്ങൾ  പാലിക്കാത്തതിന് 185 കേസുകൾ രജിസ്റ്റർ ചെയ്തു. 60 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്‌ ധരിക്കാത്തതിന് 1850 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1925 പേർക്കെതിരെയും നടപടിയെടുത്തു. അഞ്ച് വാഹനങ്ങൾ കണ്ടുകെട്ടി. ക്വാറന്റൈൻ ലംഘിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കള്ളുഷാപ്പുകളും സ്റ്റേഷനറി കടകളും  പ്രവർത്തിച്ചതിന് വരാപ്പുഴയിൽ കേസുകൾ രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top