14 May Friday

ജില്ലയിൽ 5030 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


കൊച്ചി
ജില്ലയിൽ 5030 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54,590 ആയി. ചൊവ്വാഴ്ച രോഗം ബാധിച്ചവരിൽ നാല് ആരോഗ്യപ്രവർത്തകരും 17 അതിഥിത്തൊഴിലാളികളും മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന്‌ എത്തിയ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. 4988 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 27 പേരുടെ ഉറവിടം വ്യക്തമല്ല. 4235 പേർ കോവിഡ് മുക്തരായി.

തൃപ്പൂണിത്തുറ (147), പള്ളുരുത്തി (143), ചേരാനല്ലൂർ (136), തൃക്കാക്കര (134), രായമം​ഗലം (110), ചെങ്ങമനാട് (102), ഫോർട്ടുകൊച്ചി (96), ആമ്പല്ലൂർ, മട്ടാഞ്ചേരി (85 വീതം), കടുങ്ങല്ലൂർ, പള്ളിപ്പുറം (81 വീതം), എടത്തല, കളമശേരി, പിറവം (76 വീതം), കലൂർ, മുളവുകാട് (72 വീതം), മരട് (70), ഉദയംപേരൂർ (69), നെടുമ്പാശേരി, നോർത്ത് പറവൂർ (68 വീതം), ചെല്ലാനം (66), കവളങ്ങാട്, കുട്ടമ്പുഴ, പായിപ്ര, മുടക്കുഴ (65 വീതം), ശ്രീമൂലന​ഗരം (62), നെല്ലിക്കുഴി, വടുതല (60 വീതം), പാറക്കടവ് (59), മൂവാറ്റുപുഴ (58), വെങ്ങോല (55), എളങ്കുന്നപ്പുഴ, എളമക്കര, കിഴക്കമ്പലം (54 വീതം), കോതമം​ഗലം (52), മഴുവന്നൂർ (51), വാഴക്കുളം (48), അങ്കമാലി (47), ഞാറക്കൽ, നായരമ്പലം (46 വീതം), ഇടക്കൊച്ചി (44), ഇടപ്പള്ളി, കോട്ടുവള്ളി (42 വീതം), അയ്യമ്പുഴ, എടവനക്കാട്, ചൂർണിക്കര (41 വീതം), വൈറ്റില (40), പെരുമ്പാവൂർ (39),  കുന്നത്തുനാട്, വാരപ്പെട്ടി, വാളകം (38 വീതം), വടവുകോട് (37), ഒക്കൽ, മുളന്തുരുത്തി (36 വീതം), ഏഴിക്കര, കീഴ്മാട് (35 വീതം), മഞ്ഞള്ളൂർ (34), കുന്നുകര (33), തുറവൂർ, പൈങ്ങോട്ടൂർ (32 വീതം), കുമ്പളങ്ങി, പാലാരിവട്ടം (31 വീതം), കാഞ്ഞൂർ (30), ആലുവ, ഇലഞ്ഞി, കടവന്ത്ര, കീരംപാറ (29 വീതം), തേവര (28), തോപ്പുംപടി, പച്ചാളം, വരാപ്പുഴ (27 വീതം), എറണാകുളം നോർത്ത്, കൂവപ്പടി, തമ്മനം, വടക്കേക്കര (26 വീതം), കറുകുറ്റി, കുമ്പളം, പല്ലാരിമം​ഗലം (25 വീതം),  ആലങ്ങാട്, എറണാകുളം സൗത്ത്, ഏലൂർ (24 വീതം), കല്ലൂർക്കാട്, കുഴിപ്പള്ളി, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം (23 വീതം), അശമന്നൂർ, കടമക്കുടി, കൂത്താട്ടുകുളം (22 വീതം), എടയ്‌ക്കാട്ടുവയൽ, കോട്ടപ്പടി, പാലക്കുഴ (21 വീതം), കരുമാല്ലൂർ, വെണ്ണല (20 വീതം), ആവോലി, പൂതൃക്ക (19 വീതം), ചോറ്റാനിക്കര, തിരുമാറാടി, പിണ്ടിമന, മാറാടി, മുണ്ടംവേലി (18 വീതം), അയ്യപ്പൻകാവ്, ആരക്കുഴ, പോണേക്കര, മൂക്കന്നൂർ (17 വീതം), ഐക്കരനാട്, പനമ്പിള്ളിന​ഗർ (16 വീതം), ആയവന (15), തിരുവാണിയൂർ (14), മണീട് (13), കാലടി (12), പുത്തൻവേലിക്കര (11), ചിറ്റാറ്റുകര, ചേന്ദമം​ഗലം, പോത്താനിക്കാട്, രാമമം​ഗലം (10 വീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോ​ഗബാധിതർ.
വീടുകളിൽ 3876 പേർകൂടി നിരീക്ഷണത്തിലായി. 5180 പേരെ ഒഴിവാക്കി. ആകെ 98,370 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top