13 May Thursday

നാടിന്റെ നെഞ്ചിലുണ്ട്‌ ഈ ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


തൃക്കാക്കര
‘എന്റെ ഡോക്ടർ, എന്റെ സ്ഥാനാർഥി’ ഈ മുദ്രാവാക്യം ഹൃദയത്തിൽ ഏറ്റെടുത്താണ്‌ തൃക്കാക്കര നിവാസികൾ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജെ ജേക്കബിന്‌ വിജയാശംസയേകിയത്‌. പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഡോക്ടർ വളരെ പെട്ടെന്ന്‌ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു. അസ്ഥിരോഗ വിദഗ്‌ധനും പൊതുപ്രവർത്തകനുമായ ഡോക്ടർ തൃക്കാക്കരയുടെ ഭാവി മുൻകൂട്ടിക്കണ്ടുള്ള വികസനകാഴ്‌ചപ്പാടാണ്‌ അവതരിപ്പിച്ചത്‌. സംസ്ഥാനത്തിന്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന മണ്ഡലത്തിൽ ഡോക്ടറുടെ ആശയങ്ങൾക്ക്‌ യുവതലമുറയടക്കം കൈയടിച്ചു. ഓൺലൈനിലും അദ്ദേഹം ആരംഭിച്ച ഹാഷ്‌ടാഗ്‌ ക്യാമ്പയിനുകൾ വൻ ചർച്ചയായി.‌‌

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ 162 ബൂത്തുകളിലും ഞായറാഴ്‌ച വൈകിട്ട്‌ റാലി നടത്തി പ്രചാരണം വൈകിട്ട്‌ സമാപിച്ചു. ഞായറാഴ്‌ച രാവിലെ സ്ഥാനാർഥി എളംകുളം ഫാത്തിമ പള്ളി സന്ദർശിച്ചു. ഉച്ചവരെ ഗിരിനഗറിൽ ഭവനസന്ദർശനം നടത്തി. അടുത്ത സുഹൃത്തുക്കളെയും ബസുക്കളെയും സന്ദർശിച്ച് വോട്ട് ഉറപ്പാക്കി.

അച്ഛന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച്‌ ഡോ. ജെ ജേക്കബിന്റെ മകൾ എസ്തർ എലിസബത്ത് ജേക്കബ്  തന്റെ അധ്യാപകർക്കും സുഹൃത്തുക്കളുടെ മാതാപിതാക്കൾക്കും  കത്തെഴുതി. കത്തിന്റെ ശബ്ദസന്ദേശവും എസ്തർ പങ്കുവച്ചു.

കൊറ്റൻകാവുമുതൽ ചക്കരപ്പറമ്പുവരെ നടന്ന ബൂത്ത്‌ റാലിയിൽ സ്ഥാനാർഥി ഡോ. ജെ ജേക്കബ്, സി കെ മണിശങ്കർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top