13 May Thursday

അവസാന വോട്ടുമുറപ്പിച്ച്‌ എം ടി നിക്സൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

പറവൂർ
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ കാണാൻ കഴിയാത്തവരെ പരമാവധി നേരിട്ടുകണ്ട് പറവൂർ മണ്ഡലം ‌എൽഡിഎഫ് സ്ഥാനാർഥി എം ടി നിക്സൻ. ഈസ്റ്റർദിനത്തിൽ കൂനമ്മാവ് സെന്റ്‌ ഫിലോമിനാസ് പള്ളിയിലെത്തി പ്രാർഥനകളിൽ കുടുംബസമേതം പങ്കെടുത്തു. തുടർന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ ടി ജോർജിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കാണാൻ അരമനയിൽ സന്ദർശിച്ചു. വിജയാശംസകൾ നേർന്ന അദ്ദേഹം സ്ഥാനാർഥിയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

മഞ്ഞുമ്മൽ കർമലീത്ത സഭയുടെ പ്രൊവിൻഷ്യാൾ ഡോ. തോമസ് മരോട്ടിക്കപ്പറമ്പിലിനെ കണ്ട് അനുഗ്രഹം വാങ്ങി.
വ്യാപാരഭവനിൽ മുൻ നഗരസഭ ചെയർമാനും എൽഡിഎഫ് നേതാവുമായ കെ എസ് ഷാഹുൽ ഹമീദിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ചിറ്റാറ്റുകര പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെത്തി വോട്ടർമാരെ കണ്ടു.

നീണ്ടൂരിലെ ചില പ്രദേശങ്ങൾ സന്ദർശിച്ചു. കൈപ്പുറം ഭാഗത്തെ വീടുകളിൽ വോട്ടഭ്യർഥിച്ചശേഷം പട്ടണം എഴുപത്തിയഞ്ചിലേക്ക്. ചേന്ദമംഗലം പഞ്ചായത്തിലെ കൊച്ചങ്ങാടിയിലെത്തി പ്രധാന വ്യക്തികളെ സന്ദർശിച്ചു. കുഞ്ഞവരാതുരുത്ത്, സി പി തുരുത്ത്, തെക്കേ തുരുത്ത് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും സന്ദർശിച്ചു.
പരമാവധി പ്രദേശങ്ങളിലെത്താനുള്ള ലക്ഷ്യത്തോടെ ചുരുക്കം വാക്കുകളിൽ വോട്ടഭ്യർഥിച്ചു. എൽഡിഎഫ് നേതാക്കളായ കെ എം ദിനകരൻ, എൻ ഐ പൗലോസ്, കെ എ വിദ്യാനന്ദൻ, ടോബി മാമ്പിള്ളി, എം പി ഏയ്ഞ്ചൽസ്, എം എ ഷേഖ്, കെ കെ ദാസൻ എന്നിവരും സ്ഥാനാർഥിക്കൊപ്പംകൂടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top