13 May Thursday

അവസാനമണിക്കൂറിലും വോട്ടർമാർക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


ആലുവ
അവസാനമണിക്കൂറുകളിലും‌ വോട്ടർമാരെ നേരിൽക്കണ്ട്‌‌ ആലുവ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഷെൽന നിഷാദ്‌. പ്രചാരണം തുടങ്ങി ഏഴാംതവണയും കാഞ്ഞൂർ പഞ്ചായത്തിൽ ഷെൽന എത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയായിരുന്നു പര്യടനം. മൂന്ന് കോളനികളിൽ വോട്ടർമാരെ നേരിൽക്കണ്ടു.

പഞ്ചായത്തിലെ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്ന ചെറിയ പ്രകടനങ്ങളിൽ ജനം ആവേശത്തോടെ പങ്കെടുത്തു. കാഞ്ഞൂർ പഞ്ചായത്തിൽ സിപിഐ എം കാലടി ഏരിയ സെക്രട്ടറി സി കെ സലിംകുമാർ, ടി ഐ ശശി, ലോക്കൽ സെക്രട്ടറി കെ പി ബിനോയ്, ചന്ദ്രവതി രാജൻ, അഡ്വ. കെ വി വിബിൻ, എം ജി ഗോപിനാഥ്, പി അശോകൻ, പി തമ്പാൻ, എം കെ ലെനിൻ, വി എസ് വർഗീസ്, ഷിഹാബ് പറേലി എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ്‌ പ്രവർത്തനം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top